ഇന്നത്തെ
വിഷയം : Vigilance Awareness Pledge in Central Govt. Offices/India .
എല്ലാ വർഷവും ഒക്ടോബർ 31ന് കേന്ദ്ര ഗവണ്മെന്റ് ഓഫീസുകളിൽ അഴിമതിവിരുദ്ധ പ്രതിജ്ഞ എടുക്കുന്ന പതിവുണ്ട് .
എല്ലാ വർഷവും ഒക്ടോബർ 31ന് കേന്ദ്ര ഗവണ്മെന്റ് ഓഫീസുകളിൽ അഴിമതിവിരുദ്ധ പ്രതിജ്ഞ എടുക്കുന്ന പതിവുണ്ട് .
ഇനി
ഇതു വായിച്ചോളോ. എങ്കിലേ, ബാക്കി
വായിക്കുന്നതിൽ കാര്യള്ളൂ...
https://www.facebook.com/photo.php?fbid=10151614050571803&set=pcb.10151614056171803&type=1
https://www.facebook.com/photo.php?fbid=10151614050571803&set=pcb.10151614056171803&type=1
പണ്ട്
വരച്ചതാണ്. 28 വർഷം തുടർച്ചയായി പ്രസ്തുത പ്രതിജ്ഞയെടുത്ത പെരിയസ്സാമിയാണ്
ഈയുള്ളവൻ എന്നോർക്കണം. പരിഹസിച്ചാൽ ഭസ്മമാക്കിക്കളയും !
11AM. പ്ലെഡ്ജ് എടുക്കാൻ നേരം, ഏതൊരു
സർക്കാരാപ്പീസിലെയും അന്തരീക്ഷം ഏതാണ്ട് ഇങ്ങനെയാണ്.
ജീവനക്കാർ
അതത് ഓഫീസിൽ അക്ഷമരായി നിൽക്കും. അവരിൽ പ്രമേഹക്കാരുടേം പാരമ്പര്യപിശുക്കന്മാരുടേം
പ്രകൃതിചികിൽസക്കാരുടേം ഒഴിച്ച് ബാക്കി എല്ലാരുടേം മുഖത്ത് പരിഭ്രാന്തി
പരക്കുന്നത് കാണേണ്ട കാഴ്ച്ചയാണ്. പന്ത്രണ്ടരയ്ക്കു മുമ്പേ ഊണീന്
ടോക്കണെടുക്കാനാവുമോ ? എങ്കിൽത്തന്നെ,
12.35-നകം
സാമ്പാറിലെ മുന്തിയ പോഷകാംശമുള്ള കഷ്ണങ്ങൾ അവശ്യം പ്ലേറ്റിലേയ്ക്ക്
വലിച്ചുകയറ്റാനാവുമോ ? തൈര്
വലിച്ചു നീട്ടിയ സംഭാരം കുടിച്ചുവറ്റിക്കുന്നതിൽനിന്ന് പുതിയ ഉത്തരേൻഡ്യൻ പിള്ളേരെ
ഫലപ്രദമായി തടയാൻ പറ്റിയ ഹിന്ദി ഒഫീഷ്യൽ ലാങ്ങ്ഗ്വേജുകാർ പറഞ്ഞുതരാൻ ഇനിയും
മടികാട്ടുമോ ?
അങ്ങനെയിരിക്കുന്നതായ സമയത്തിങ്കൽ ........
അങ്ങനെയിരിക്കുന്നതായ സമയത്തിങ്കൽ ........
അതാ, ഒരു സംഘത്തിന്റെ
അകമ്പടിയോടെ ബോസ്സ് വരുന്നു ! മുഖത്ത് ഗൗരവത്തിന്റെ കഷായാഭിഷേകം. സ്ലോമോഷനിൽ
വിറയാർന്ന കൈകളാൽ പ്രതിജ്ഞ പ്രിന്റ്യ പേപ്പർ (PPP) അദ്ദേഹം/അദ്ദേഹി
തൊടുന്നു. അപ്പോൾ, പ്രേക്ഷകരിൽ
പൊടുന്നനെ അപാരമായ ഒരു ഊർജ്ജം ഇരച്ചുകയറുന്നു. അങ്ങനെ കയറി എന്ന്, ഓരോ പ്രേക്ഷകനും
ബോസ്സിനെ മുഖചേഷ്ഠയിലൂടെ അറിയിക്കാൻ മൽസരിക്കുന്നു. കായികമൽസരത്തിൽ എല്ലാരും
പഷ്ടടിക്കുന്നു.
മൽസരം
ആരംഭിക്കയായി.... !
THE PLEDGE
WE, THE PUBLIC SERVANTS OF INDIA DO HEREBY SOLEMNLY PLEDGE THAT WE SHALL CONTINUOUSLY STRIVE TO BRING ABOUT INTEGRITY AND TRANSPARENCY IN ALL SPHERES OF OUR ACTIVITIES. WE ALSO PLEDGE THAT WE SHALL WORK UNSTINTINGLY FOR ERADICATION OF CORRUPTION IN ALL SPEHERES OF LIFE. WE SHALL REMAIN VIGILANT AND WORK TOWARDS THE GROWTH AND REPUTATION OF OUR ORGANISATION. THROUGH OUR COLLECTIVE EFFORTS, WE SHALL BRING PRIDE TO OUR ORGANISATION AND PROVIDE VALUE BASED SERVICE TO OUR COUNTRYMEN. WE SHALL DO OUR DUTY CONSCIENTIOUSLY AND ACT WITHOUT FEAR OR FAVOUR.

ആദ്യത്തെ
വരി 3.5 സെക്കൻഡിൽ ഫിനിഷ് ചെയ്ത് എല്ലാരും ഫോട്ടോഫിനിഷ് ചെയ്യുന്നത്
അത്ഭുതത്തോടെ ആപ്പീസിൽ കാര്യസാദ്ധ്യത്തിനുവന്ന പൊതുജനം കൗതുകത്തോടെ
വീക്ഷിക്കുന്നു. രണ്ടാം ലാപ്പ്, പണ്ടേ കഠിനമാണ്.
അരക്കട്ട താഴ്ത്തിയാണ് സാധാരണയായി We shall work എന്ന ഭാഗം
പേട്ടതുള്ളലുകാർ താണ്ടുക.പൊടുന്നനെയാണ് മറ്റവൻ പ്രത്യക്ഷപ്പെടുന്നത് - '
Unstintingly ' . ആ
കുറ്റിയിൽത്തട്ടി 25 ശതമാനം ആൾക്കാരും വീണീരിക്കും. അവരിൽ ചിലർ പിറ്റേന്നു മുതൽ
മുടങ്ങാതെ ഇൻഡ്യൻ എക്സ്പ്രെസ്സിൻഡ്യോ ഡെക്കാൻ ക്രോണിക്കിളിന്റ്യോ, ചരമ-വാഹനാപകട-കവർച്ചാവാർത്തകളുടെ
പേജ് വായിച്ച്, സിമ്പിളായി
തുടങ്ങി പിറ്റേക്കൊല്ലാവുമ്പളേയ്ക്ക് സായ്പ്പാവാൻ , ആ കിടന്ന
കിടപ്പിൽത്തന്നെ തീരുമാനമെടുക്കും.
ബാക്കിയുള്ള
ലാപ്പുകളിൽ ശബ്ദം കൂടുതലായിരിക്കും. അഞ്ചാം വരിയിലെ വളവ് തിരിയുമ്പോഴാണ് പ്ലെഡ്ജ്
വിരുദ്ധനായ മുഠാളൻ പോലീസുകാരനെപ്പോലെ, രണ്ടാം മറ്റവൻ
പാത്തുനിൽക്കുന്നത് - ' Conscientiously '. കൂട്ടയോട്ടക്കാർ ഒന്നടങ്കം നിശ്ശബ്ദമായ നിലവിളിയോടെ
പതക്കോന്ന് അവടെ വീണിരിക്കും. ഇംഗ്ലീഷ് MA പാസ്സായവരും, ജുഡീഷ്യൽ സെക്ഷനിൽ
വർക്ക് ചെയ്യുന്നവരും ട്രെയിൻ യാത്രയ്ക്കിടയിൽ ക്രോസ്സ് വേഡ് ചെയ്യുന്ന
ദീർഘദൂരജോലിക്കാരും രക്ഷപ്പെട്ടാലായി !
ഒരു
മിനിറ്റിന്റെ അവസാനം ക്യാന്റീൻ ലാക്കാക്കി എല്ലാ മദ്ധ്യദൂര ഓട്ടക്കാരും
ചിതറിപ്പായുന്നു. ആശ്വാസത്തിന്റെ നെടുങ്കൻ നെടുവീർപ്പുകൾ വീണ് ഒന്നുരണ്ടൂസത്തോളം അവിടം കാർബണ്ഡയോക്സൈഡിനാൽ സമ്പന്നമായിരിക്കും.
മറക്കണ്ട, പ്രധാന പ്ലെഡ്ജ്
വായനക്കാരെ ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട് -
https://www.facebook.com/photo.php?fbid=10151614050571803&set=pcb.10151614056171803&type=1
https://www.facebook.com/photo.php?fbid=10151614050571803&set=pcb.10151614056171803&type=1
No comments:
Post a Comment