എന്റെ
അമ്മ (90) മിനിമം രണ്ടു തവണയെങ്കിലും പ്രതിദിനം അത്ഭുതപരതന്ത്രയാവാറുണ്ട്. 70-കളിൽ കഷ്ടി രണ്ടു
ദിവസത്തിലൊരിക്കൽ ഇങ്ങനെ സംഭവിച്ചാലായി എന്ന മട്ടിലായിരുന്നു കാര്യങ്ങൾ.
വീട്ടിലെ
സന്ദർശകരോട് ദീർഘമായി ലോകകാര്യങ്ങൾ -1947 മോഡൽ BAക്കാരിയാണ് പ്രസ്തുത
സ്ത്രീരത്നം - സംസാരിക്കുന്നതിനിടയിൽ, 'ഹൊ! എനിക്കെന്റെ
സ്വന്തം കാതുകളെപ്പോലും വിശ്വസിക്കാനാവുന്നില്ലല്ലോ' എന്ന് ലേശം ശ്രുതി
കൂട്ടി ഇടയ്ക്കിടെ ആത്മഗതം ചെയ്യുന്നത് ഞാൻ ഒളിഞ്ഞുനിന്ന് എത്രയോ വട്ടം
കണ്ടിരിക്കുന്നു ! മിനിറ്റുകൾക്കു മുമ്പ് ടി സന്ദർശകർ അമ്മയുടെ മുറിയുടെ
ഉമ്മറപ്പടിയിൽ കാലെടുത്തുവെയ്ക്കേണ്ട താമസം ' ഹൊ !
എനിക്കെന്റെ സ്വന്തം കണ്ണുകളെപ്പോളും വിശ്വസിക്കാനാവുന്നില്ലല്ലൊ' എന്ന
അവസ്ഥയിൽ വൃദ്ധരത്നം എത്തിയിട്ടുണ്ടാകും. അതായത്, 'കണ്ണ്
' പ്രയോഗിച്ച്
ബോറടിച്ചാൽ വൃദ്ധമാതാശ്രീ സ്വന്തം കാതുകളെ പരിഭവമില്ലാതെ തള്ളിപ്പറയുക പതിവാണ്.
അങ്ങനെ, തങ്ങൾ
ഇത്ര സംഭവമാണല്ലൊ എന്ന സന്തുഷ്ടിയിൽ, കോൺഫിഡെൻസ് വീണ്ടെടുത്ത് Toon & Tune-ന്റെ
പടിയിറങ്ങുന്നവർ ദിവസം 20-ഓളം വരും.
............................................................................................................................
............................................................................................................................
സെപ്റ്റംബർ
17, സുപ്രഭാതം. മുറി തുറന്നതും അമ്മ ദേ ഇങ്ങനെ നിക്കുണു ...
(ഖമോൺ എവരിബഡി, ചിത്രം ശ്രദ്ധിക്കൂ!)
സ്പോട്സിലെ
അഖിലാണ്ഡമണ്ഡല പോസാണിത്....
GK-യുടെ കാര്യത്തിൽ Toon & Tune-ലെ മുടിചൂടാമന്നയും തൊണ്ണൂറ്റേഴിൽ ആർട് ഓഫ് ലിവിങ്ങിൽ
പഠിച്ച 'ഭസ്ത്രിക' ശ്വസനക്രിയ കേട്ട് സാക്ഷാൽ രാജവെമ്പാലയാണോ, ടി പാമ്പിന്റെ ചീറ്റലാണോ എന്ന് ശങ്ക മൂത്ത അയലത്തെ സിമ്പിൾ
തട്ടാൻ ഫാമിലിയെ മണ്ണാറശ്ശാലയിലേയ്ക്കോടിച്ചയാളുമായ ഈ തൊണ്ണൂറാളാം
സ്ത്രീരത്നത്തിന് ഇതൊക്കെ ഒന്ന്വല്ല ....
ഒന്നുകൂടി
കൂലംകഷമായി നോക്കി. തെക്കൻ ചക്രവാളത്തിലേയ്ക്ക് നോക്കിയാണ് നാടകീയ നില.
എന്റെ കോൺഫിഡൻസ് കാണാണ്ടായി.
സമ്മതിച്ചു.....
അമ്മയുടെ പുത്രൻ (52) മഹാ തടിയനും
കായികാഭ്യാസവിരോധിയും നിരന്തരം ഉണ്ടാലും കമാന്നൊരു ഏമ്പക്കം വിടാത്തയാളുമാണ്.
എന്ന്വെച്ച്, സിമ്പിൾ ജമൈക്കനാം ഉസൈൻ
ബോൾടിനെ ഓർമ്മിപ്പിച്ച് എന്നെ ലജ്ജിപ്പിക്കണോ ?
1976-ഇൽ ചാലക്കുടി
ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ 80 സെക്കണ്ടോളം ഓടി 400 മീറ്ററിലെ 200-ആം മീറ്ററിൽ വെച്ച് എന്റെ
കായികജീവിതം മംഗളം പാടി മതിയാക്കേണ്ടിവന്നത് ഓർമ്മിപ്പിക്കണോ ? വർഷങ്ങൾക്ക്മുമ്പ്, പാക്കിനെച്ചൊല്ലി കലഹിച്ച്
നോർത്തിൻഡ്യൻ പുലിമുരുകൻ SRK-യ്ക്ക് മുമ്പിൽ
ഉപാധികളില്ലാതെ അടിയറവ് പറഞ്ഞത്, പറഞ്ഞ് പറഞ്ഞ് പാട്ടാക്കണോ ?
ഇത്രയുമായപ്പോൾ, നവതിമഹതി മൊഴിഞ്ഞു:
നോക്കൂ, ഈ പോസ് സൂചിപ്പിക്കുന്ന ബോൾടെവിടെ ? ശ്വാസം മുട്ടി ഞാൻ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്ന ആ വീരപുരുഷനെവിടെ ?
നോക്കൂ, ഈ പോസ് സൂചിപ്പിക്കുന്ന ബോൾടെവിടെ ? ശ്വാസം മുട്ടി ഞാൻ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്ന ആ വീരപുരുഷനെവിടെ ?
എന്നിട്ട്
വൃദ്ധസ്ത്രീ പൊടിയിൽ മുക്കിയെടുത്തപോലത്തെ ഒരു പുരാതനഗ്രന്ഥം അരികിലേയ്ക്ക്
നീക്കിത്തന്നിട്ട് ആജ്ഞാപിച്ചു : വായിച്ചുനോക്കൂ...
" രക്ഷസാം
പ്രവരനിക്കിടക്കുന്നതു മുനി-
ഭക്ഷകനിവനെ കണ്ടതില്ലയോ സഖേ !
വില്ലിങ്ങു തന്നിടു നീ ഭീതിയുമുണ്ടാകൊല്ലാ
കൊല്ലുവേനിവനെ ഞാൻ വൈകാതെയിനിയിപ്പോൾ "
ഭക്ഷകനിവനെ കണ്ടതില്ലയോ സഖേ !
വില്ലിങ്ങു തന്നിടു നീ ഭീതിയുമുണ്ടാകൊല്ലാ
കൊല്ലുവേനിവനെ ഞാൻ വൈകാതെയിനിയിപ്പോൾ "
പെട്ടെന്നോർത്തു.
ഇന്ന് കർക്കിടകം 31. രാമായണമാസം തീര്ആ. അപ്പോൾ, അതുവരെ കണ്ട്കൊണ്ടിരുന്നത്,
ഭക്ത
അമ്മയുടെ രാമാവതാരം ബാലെ ആയിരുന്നു.
ടു
ബി സ്പെസിഫിക്, വില്ല് കുലച്ചു നിൽക്കുന്ന
പോസായിരുന്നു. അല്ലാതെ, കുട്ട്യെ അമ്മ പരിഹസിക്യോ ?
അമ്മ
അങ്ങനെയാണ്. എല്ലാ അമ്മമാരും...
ശുഭം
...
.
No comments:
Post a Comment