'എന്റെ' ജന്മദിനാശംസകൾ
!!!
അങ്ങനെ ഞാൻ 53 ആയി ! 120 ആണ് ഈ ജാതകന്റെ യോഗം. ഇനി 67 കൊല്ലോംകൂടി. 2083- ഇൽ കടുകടുത്ത
ഡയറ്റിങ്ങിലേർപ്പെട്ട് പ്രായോപവേശം ചെയ്യാമെന്നാണ് പണ്ടേ തീരുമാനം.
വരയ്ക്കാനിരുന്നപ്പോൾ പലപല ഐഡിയകൾ ചുറ്റും
കൂടി. കാപ്പി കാത്തിരുന്ന എന്റെമേൽ heavily ചാരി സൂത്രത്തിൽ മറിച്ചിടാൻ നോക്കിക്കൊണ്ട്, " ഇന്നിനി
കാപ്പി വേണ്ട, ശുഭപന്തുവരാളി മതി" എന്ന് ഉപദേശിക്കുന്ന സംഗീതകലാനിധി ലേഖാംബാൾ ആയിരുന്നു
ഐഡിയ ഒന്ന്. പക്ഷെ, രാഗഭാവം അറിയുന്നവരിലേ അത് ഏൽക്കൂ.
പിന്നെയും
ആശയങ്ങൾ വന്നു. ഭാര്യാംബാൾ അതൊക്കെ കാണാനിടയായാൽ ശനിയാഴ്ചയിലെ കസ്റ്റമറി
പരിപ്പ്-മാങ്ങാ മൊളോഷ്യം, പാവയ്ക്കാ മെഴ്ക്കോര്ട്ടി (എറണാകുളം ജില്ലയിലെ പെർ-ക്യാപ്പിറ്റാ
മെഴ്ക്കോര്ട്ടി & വെളിച്ചെണ്ണ ഉപഭോഗത്തിൽ TOON & TUNE കുടുംബത്തെ
വെല്ലാൻ ആർക്കും ആവില്ല എന്ന് ഓർത്താൽ നന്ന് ) എന്നിവ മെനുവിൽനിന്ന്
അപ്രത്യക്ഷമാകും എന്ന് അനുഭവമുള്ളതുകൊണ്ട്, സാക്ഷാത്കരിക്കാൻ പോയില്ല.
ദാ, ഇനി വര കണ്ടോളൂ.
ഇത് നിങ്ങൾക്കുള്ള എന്റെ പിറന്നാൾ സമ്മാനമാണ്
! സ്വീകരിച്ചാലും !!!

No comments:
Post a Comment