തൃശ്ശൂർ
ജില്ലയിൽ നിന്നുള്ള ഏതെങ്കിലും ഇൻകം ടാക്സ് പ്രാക്റ്റീഷണറു(ITP)മായിട്ട്
വാഗ്വാദത്തിലേർപ്പെട്ടിട്ട്
വർഷങ്ങളായിരുന്നു. അതിന്നലെ ഒത്തു വന്നു.
വർഷങ്ങളായിരുന്നു. അതിന്നലെ ഒത്തു വന്നു.
ഉദ്ദേശം
80 നടപ്പായ വന്ദ്യവയോവൃദ്ധൻ ITP -cum- Retd. ITO, ഇൻകം ടാക്സ് ആക്റ്റ്
വായിച്ച് അസാധാരണമായി പൊട്ടിച്ചിരിച്ചുകൊണ്ട്, കോറിഡോറിന്റെ വളവ്
തിരിഞ്ഞ് അകത്തേയ്ക്ക് വന്ന മാത്രയിൽ എതിരെ കസേരയിലുരുന്ന് വാദം
തുടങ്ങുകയായിരുന്നു. ദുരൂഹതയുടെ കാര്യത്തിൽ, വെറുതേ ഒരു കാര്യവുമില്ലാതെ
ചിരിക്കുന്ന ബുദ്ധനേക്കാൾ എത്രയോ ഭീകരനാണ് I.T.Act മറിച്ചുനോക്കി
പൊട്ടിച്ചിരിക്കുന്ന അസ്സെസ്സി ! അത് ഓഫീസറാണെങ്കിൽ പറയ്യ്യേം വേണ്ട !
ഏറ്ഉതായാലും, കൗണ്ടർ മൂവ്സ്പ്ലാൻ
ചെയ്യണമായിരുന്നു. വെറുതേ, വായ്ത്താരി
മുഴക്കി തുടങ്ങാം. ഒത്താൽ, ഒരു
അത്യപൂർവ CBDT (Central Board of Direct Taxes, അതായത് ഞങ്ങടെ ഏഡ് മാഷ്
) നോട്ടിഫിക്കേഷൻ, അല്ലെങ്കിൽ
ആദായ നികുതി നിയമത്തിലെ കിണ്ണനൊരു പ്രൊവൈസൊ, അതുമല്ലെങ്കിൽ ആരും
ശ്രദ്ധിക്കാത്ത ഒരു കോടതിവിധി എന്നീ പൂഴിക്കടകൻസിലൊരെണ്ണത്തിനെ towards
the fag end പെടച്ച്
മാറ്റാനെ വിറകൊള്ളിക്കാൻ കോപ്പു കൂട്ടി, നിശ്ശബ്ദനായിരുന്നു...
നമ്മുടെ
ITP ആണെങ്കിലോ, ടാക്സിന്റെ
പുറത്തുള്ള പലിശ ഒഴിവാക്കിക്കിട്ടാനായി ഗവേഷണം ചെയ്ത് തയ്യാറാക്കിയ 22 പേജ് വരുന്ന ഗ്രൗണ്ട്സ്, തുടക്കത്തിലേ ഇടർച്ച
വരുത്തിയ ശബ്ദത്തിൽ കരുണരസത്തിന്റെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ക്രോസ്സ്കണ്ട്രി
നടത്തിയും ആ പോണ പോക്കിൽ വോയ്സ് മൊഡ്യൂലേഷനിൽ അന്തമില്ലാത്ത
പരീക്ഷണങ്ങളിലേർപ്പെട്ടും ഇടയ്ക്ക് 'ഹെന്റെ പാറമേക്കാവ്
ഭഗോതീ', എന്ന് സ്ഥായി കൂട്ടി നെടുങ്കൻ നെടുവീർപ്പിട്ടും അര മണിക്കൂറായി
എന്നെ മൾട്ടിടാസ്കിൽ കൊല്ലാനാഞ്ഞുകൊണ്ടിരുന്നു. എന്നാൽ, ഞാനൊട്ട് ചാവുന്നുമില്ല
എന്ന് കണ്ട് പരവശനാവുന്നു. കുടിക്കാൻ വെള്ളം കൊടുത്തപ്പോൾ, പരമ്പരാഗതമായി ഗ്രീൻ ടീ
ആണ് കുടുംബപാനീയം എന്ന് പറഞ്ഞ്കഴിഞ്ഞ് ഒട്ടും ഗ്യാപ്പില്ലാതെ പാൽച്ചായയായാലും മതി
എന്ന നിലപാടിലുറച്ചുനിന്നു 80കളിലെ തൃശ്ശൂർ
അസ്സെസ്സികളുടെ ഈ പേടിസ്വപ്നം..
ഒന്നര
മണിക്കൂർ കഴിഞ്ഞ് ഏതാണ്ട് ഞാൻ മരിക്കാറായി എന്നു തോന്ന്യ പ്പോൾ, 'എന്നാൽ, ശരി' എന്ന പ്രശസ്തമായ ഒരു
സൂചന കൊടുത്തു. സൂത്രശാലി എഴുന്നേറ്റു. അവസ്സാനമായി മൊഴിഞ്ഞു : ദാ ഇത് കേട്ടോളൂ, ഹെന്റെ പാവം അസ്സെസ്സി
(കണ്ണീർ തുടയ്ക്കുന്നു) സത്യമുള്ളവനാണു സാാാാാർ !
ഉറപ്പാണോ
?
പാറപോലെ, ഹെന്റെ ഈ ശരീരം പോലെ…
ഇതു
പറയുമ്പോൾ, 1-ഇൽ കറങ്ങിക്കൊണ്ടിരുന്ന ഫാൻകാറ്റിൽ പണ്ഡിതന്റെ വരയൻ ഷർടിനു പുറകെ
പണ്ഡിതനും പാറിപ്പറന്ന് ഡോർ തുറന്ന് പോകാൻ പോയി.
പിന്നീട്, സാക്ഷാൽ വെല്ലുവിളി
ആയിരുന്നു. അങ്ങെന്റെ കയ്യൊന്നു
അമർത്തൂ. ഉം. അങ്ക്ട് അമർത്തിക്കോളോ… അല്ലെങ്കിൽ വേണ്ട, ഇമ്മക്കൊന്ന്
പഞ്ചഗുസ്തി പിടിച്ചുകളയാം. എല്ലാം എന്റെ പാവം അസ്സെസ്സിക്കുവേണ്ട്യാന്നൊന്നോർക്കണം, ട്ടൊ…
ഒരു
നായർഹത്യാശാപം മണത്ത് ഞാൻ സെപ്റ്റംബറിൽ മോണിങ്ങ് വാക്കിനിടയ്ക്ക് നാലുപട്ടികൾ
കണ്ണുതുറുപ്പിച്ചു നോക്ക്യ സംഭവത്തിനുശേഷം ആദ്യമായി പേടിച്ചുവിറച്ചു.
പിന്നെ
എല്ലാം ഞൊടിയിടയിൽ നടന്നു, ഗുസ്തിക്കാരൻ
വലതുകൈ മേശമേൽ കുത്തിനിർത്തി പുസ്തകത്തിൽ വായിച്ച കാളിയനെപ്പോലെ
ആട്ടിക്കൊണ്ടിരുന്നു. എന്നിലെ വാവ സുരേഷ് ഉണർന്നു. പിന്നെ, ഇടതു കൈകൊണ്ട്, അങ്ങേയറ്റം മൃദുവായി
പണ്ഡിതന്റെ വലതുകൈവിരലുകൾ ഒന്നു കവർന്നതേയുള്ളൂ.
ഒന്നര
മിനിറ്റു നേരത്തേയ്ക്ക് തരക്കേടില്ലാത്ത ഒരു ആർത്തനാദം കേൾക്കാനുള്ള ഭാഗ്യണ്ടായി.
***********************************************
ഇന്റെലിജെൻസ് റിപ്പോർട് അനുസരിച്ച്, തൃശ്ശൂർക്ക് ടിക്കെറ്റെടുത്ത പണ്ഡിതൻ യാത്ര അടിയന്തിരമായി മുറിച്ച് തൈക്കാട്ടുശ്ശേരി എർങ്ങീട്ട്ണ്ട്.
***********************************************
ഇന്റെലിജെൻസ് റിപ്പോർട് അനുസരിച്ച്, തൃശ്ശൂർക്ക് ടിക്കെറ്റെടുത്ത പണ്ഡിതൻ യാത്ര അടിയന്തിരമായി മുറിച്ച് തൈക്കാട്ടുശ്ശേരി എർങ്ങീട്ട്ണ്ട്.
ങും!
ഇൻകം ടാക്സ്കാരോടാ കളി !
No comments:
Post a Comment