ഈ ചങ്ങാതിയെ ഞാനെങ്ങനെ
മറക്കും ?
തൃപ്പൂണീത്തുറ
ചക്കങ്കുളങ്ങര ശിവന്റമ്പലത്തില് 1970-75 കാലത്ത് എല്ലാക്കൊല്ലോം
സപ്താഹത്തിന്ന് കാണൂമായിരുന്ന തടിയൻ പട്ടരുകുട്ടിയെ ?
ഇപ്പോൾ കൊല്ലങ്ങളായി , 'സദ്യ' എന്ന് കേൾക്കേണ്ട താമസം
സ്ഥിരം താമസഭാവം കൈവെടിഞ്ഞ് ഞൊടിയിടയ്ക്കുള്ളിൽ ക്ലീൻ രാജസഭാവം കൈക്കൊള്ളാൻ ദി
ഷോര്ട്ട് & ഫാറ്റ് ഫാമിലിയെ
പ്രേരിപ്പിച്ചുകൊണ്ടിരുന്ന എന്റെ ഈ പ്രിയപ്പെട്ട അന്നദാതാവിനെ ?
റിട്ടയർമെന്റ് ലഞ്ചിന് മാസ്
കുക്കുടവധത്തിനായി അലമുറയിട്ടിരുന്ന ഏറണാകുളത്തേം മട്ടാഞ്ചേരീലേം ഇൻകംടാക്സ്
ഹിംസ്രജന്തുക്കളെ കമ്പ്ലീറ്റ്ലി മനം മാറ്റി പരമസാത്വികരാക്കിയ ഈ അഹിംസാവാദിയെ ?
എല്ലാക്കൊല്ലവും ഓണത്തിന്, രാമനെ കണ്ട് ഒരു രസ്സികൻ ഊൺകാര്യം ചർച്ച ചെയ്യണം എന്നു വിചാരിക്കും.
അതിനി പറ്റില്ല ...
വിനായക കേറ്ററേഴ്സിന്റെ
അനന്തരാമൻ ഇനിയില്ല...
No comments:
Post a Comment