ഫാദേഴ്സ് ഡേ ആണെന്ന
കാര്യം അന്നു വൈകുന്നേരമാണ് ഇക്കൊല്ലം അറിഞ്ഞത്.
അച്ഛനോടൊപ്പം 1968-75
കാലത്ത്
ചാലക്കുടി, പരിയാരം
പൂലാനി ഭാഗങ്ങളിൽ ചുറ്റിനടന്ന സമയത്ത് നാനാതരം അച്ഛന്മാരെ കണ്ടതായി ഓർക്കുന്നു.
പഞ്ചമഹാപുരുഷലക്ഷണങ്ങളിൽ
കഷണ്ടി, അരപ്പുറത്തെങ്കിലും രോമം
എന്നീ രണ്ട് ഐറ്റംസ് പേറുന്നവരായിരുന്നു അവിടത്തുകാർ മിയ്ക്കോരും. …………………… ചിട്സ് ആൻഡ് ലോൺസ് സ്വർണ്ണ കണ്ഠമാലയെയും, പരക്കെയുള്ള പോഷകാഹാരക്കുറവ് കുംഭയെയും കാണാണ്ടാക്കിയപ്പോൾ, പഞ്ചമരിൽ അസുലഭയോഗമായ സാക്ഷാൽ 'വെടിക്കല'യ്ക്കുവേണ്ടി ചാവേറുകൾ
ഇരുട്ടുവാക്കിനിറങ്ങുകയും അവരിൽ ചിലർ തകർപ്പൻ വെടിക്കലകൾ ഏറ്റുവാങ്ങി ശിഷ്ടജീവിതം
ചാലക്കുടി (ചാലൂടി) സർക്കാരാസ്പ്പത്രീൽത്തന്നെ ആക്കിയാലോ എന്ന് ചിന്തിച്ച്
വശാവുകയും ചെയ്തു.
പരിയാരം എലിഞ്ഞിപ്ര
ചാലൂടിയിലെ വഴികളിൽ പണ്ടു കണ്ട ഇതര അച്ഛരിൽച്ചിലരെ ഒന്ന്
വരച്ചാലോന്ന്ണ്ടായിരുന്നു. വേണ്ടെന്ന്വെച്ചു.
എങ്കിലും രണ്ടുപേരെ
വകവരുത്തി.
2-ആമത്തെ ചിത്രം ശ്രദ്ധിക്കൂ. എന്റെ പോഷകാഹാരസമൃദ്ധനായിരുന്നൊരമ്മാവനെ പരിയാരം ഫോറെസ്റ്റാഫീസിൽ വെച്ച് പരമ്പരാഗതമായി ഖരാഹാരവിരുദ്ധനായ ഒരു ആനപ്പാപ്പാൻ ഏതോ അജ്ഞാതകാരണങ്ങളാൽ സമഗ്രമായി വെല്ലുവിളിക്കുന്നതു കണ്ട് ഞാൻ ഞടുങ്ങിയ രംഗമാണ്.

വെല്ലുവിളി രംഗങ്ങളിൽ
പൊതുവായി ഞങ്ങടെ നാട്ടിൽ ഉപയോഗിച്ചിരുന്ന സംജ്ഞയായിരുന്നു,
"എന്താണ്ട്രാ മുട്ടാണ്ട്രാ?"
"എന്താണ്ട്രാ മുട്ടാണ്ട്രാ?"
സിനിമയിലെ "കമോണ്ട്രാ
മഹേഷെ" അങ്ങനെ വന്നതാണ്.
......................................................................................
ഭാവനാവരൾച്ച കണ്ടിന്യൂസ്.
അതുകൊണ്ട്, തൽക്കാലം നിർത്ത്ആണ്.
......................................................................................
ഭാവനാവരൾച്ച കണ്ടിന്യൂസ്.
അതുകൊണ്ട്, തൽക്കാലം നിർത്ത്ആണ്.
ശുഭം. ഓണാശംസകൾ..

No comments:
Post a Comment