Thursday, June 9, 2016

DOSA UTSAV 2016 (ദോശോൽസവ് 2016)


കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി വീട്ടിൽ 'ദോശോൽസവ് 2016' ആഘോഷിച്ചുവരുന്നു. 

കനത്തിലും, തൂക്കത്തിലും ഗുരുവായൂർ പപ്പടത്തിനെ യഥേഷ്ടം ഓർമ്മിപ്പിക്കുന്ന പദാർഥം മൂന്നെണ്ണം, മൂന്നുവട്ടം കെഞ്ചിയാൽ മാത്രം ഒരു ഗ്ലാസ്സ് കടും ചായ എന്നിവയടങ്ങുന്നതാണ് 'പ്രാന്തൽ'. ഉഴുന്നിനെ നിഷ്ക്കരുണം ഗെറ്റൗട്ടടിച്ചുകൊണ്ടുള്ള ഈ ഭക്ഷണോൽസവ് മിനിമം ഒരു മാസത്തോളവും, ഉഴുന്നിനു വില കുറയാത്തപക്ഷം തുടർന്ന് ആറു മാസത്തോളവും, നീളാമെന്ന് ഉൽസവിന്റെ ചീഫ് ഓർഗനൈസർ പ്രമുഖ് ലേഖാംബാൾ പാട്ട്ക്ലാസ്സിനിടയ്ക്ക് നൈസായി ഭീഷണിപ്പെടുത്തുന്നു ....

നല്ലൊരേമ്പക്കം വിട്ടിട്ട് എത്രൂസായി.. 
കാർട്ടൂണിന്റെ ഒരു 'പുട്ട്'വെർഷൻ താഴെ ...



No comments:

Post a Comment