എന്റെ കുട്ടിക്കാലത്തും കിടു MCP കൾ ഉണ്ടായിരുന്നു. ഊണുകഴിക്കുന്ന വേളകളിലാണ് അദർവൈസ് നിർഗുണന്മാരായ ഇവർ വിചിത്രവീര്യരായി വിലസി, erstwhile വിലാസിനികളായിരുന്ന തങ്ങളുടെ അന്തർജനങ്ങളെ വിരട്ടി വയ്യാണ്ടാക്കുന്നത് എന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു... ഹല്ല പിന്നെ !

കോളേജ് കാലത്ത് ഞാൻ മനോരമ ആഴ്ച്ചപ്പതിപ്പിൽ ഇത് (1998-ഇൽ വീണ്ടും വരച്ചത്) വരച്ച്കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞപ്പോൾ വടക്കൻ പറവൂർ നിന്ന് ഒരു പയ്യൻ കാർട്ടൂണിസ്റ്റ് ഇതുതന്നെ മറ്റൊരു വാരികയിൽ വരച്ചതുകണ്ട്, 'സാമം' സ്റ്റൈലിൽ തപാൽ വഴി സമീപിച്ചതേ ഓർമ്മയുള്ളൂ. ചീത്തവിളിച്ച് കണ്ണുപൊട്ടിച്ചു പറവൂരാൻ. എന്റെ ക്രിയേറ്റീവ് ലൈഫിലെ ഫസ്റ്റ് കണ്ണുപൊട്ടലായിരുന്നു അത്.
ഇപ്പോൾ അയാൾ വരയ്ക്കുന്നുണ്ടോ ? അതൊ, പ്രാരബ്ധങ്ങൾ അയാളിലെ വരയെ മാച്ചുകളഞ്ഞൊ ? ആർക്കറിയാം !
Common
Man-എ വരച്ച ആ മാസ്റ്റർ കാർട്ടൂണിസ്റ്റ് , ആർ.കെ.ലക്ഷ്മൺ ഓർമ്മയുടെ മുഷിഞ്ഞ തുണ്ടുകടലാസ്സുകളിൽ ഇപ്പോൾ ഒരു കുട്ടിയെപ്പോലെ വരക്കാറുണ്ടത്രെ. എന്താണ് എന്നെ കാത്തിരിക്കുന്നത് ?


No comments:
Post a Comment