താഴെ കാണുന്ന ചിത്രത്തിന്റെ ആശയം എന്റേതല്ല. 80കളുടെ തുടക്കത്തിൽ കാർട്ടൂൺ ക്യാമ്പുകളിലൂടെ എന്റെ ഗുരുസ്ഥാനീയനായിത്തീർന്ന, കേരളത്തിലെ തലമുതിർന്ന കാർട്ടൂണിസ്റ്റും ഹാസസാഹിത്യകാരനുമായ ശ്രീ സുകുമാറിന്റേതാണ്. പരേതരായ കാർട്ടൂണിസ്റ്റ് തോമസ്, ആർടിസ്റ്റ് ശങ്കരൻ കുട്ടി എന്നിവർക്കൊപ്പം എന്നെ വല്ലാതെ സന്തോഷിപ്പിച്ചിട്ടുള്ള ആ ശൈലിയുടെ ഉടമയാണ് സുകുമാർ സാർ. ആ സുന്ദരൻ വരപ്പിന്റെയും എഴുത്തിന്റെയും ഒരു അവശ അനുകരണം മാത്രമാണിത്. എങ്കിലും, ഇത് അദ്ദേഹത്തിനുള്ള ഒരു ഗുരുദക്ഷിണയാണ്.
ഈ കാർട്ടൂണിന്റെ ഒറിജിനൽ കയ്യിലില്ലാത്തതുകൊണ്ടു മാത്രമാണ് എനിക്കിത് ഓർമ്മയിൽനിന്ന് വരയ്ക്കേണ്ടിവന്നത്. ഓൺലൈൻ ജീവിതത്തോട് കാലുഷ്യമില്ലാത്ത വൈമുഖ്യം കാണിക്കുന്ന സുകുമാർ സാറിൽനിന്ന് ഒറിജിനൽ തപാൽ വഴി കിട്ടാൻ വൈകുമെന്നതിനാൽ ' ഇന്ന് ' പോസ്റ്റ് ചെയ്യാനുമാവില്ല. ഓൺലൈനിൽ 'മദേഴ്സ് ഡേ'-യിൽ പൊഴിയുന്ന കണ്ണീരിൽ 1% ആവേശത്തിൽ ഒഴുക്കുന്നതാണെന്ന ഒരു തമാശച്ചിന്തയാണ് ഈ കാർട്ടൂൺ 'ഇന്ന്' പോസ്റ്റ് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നത്. ക്ഷമിക്കൂ...
ഇത് ഒരു രസ്സ്യൻ മലയാളിത്തം തുളുമ്പുന്ന കാർട്ടൂണായി കണ്ട് നമുക്ക് ശ്രീ സുകുമാറിനെ - അദ്ദേഹം ഇതുവരെ പ്രവേശിക്കാത്തൊരിടത്തുവെച്ചാണെങ്കിലും - ആദരിക്കാം

No comments:
Post a Comment