Saturday, May 11, 2013

BLOG WORKSHOP- some thoughts

ബ്ലോഗ് ശില്പശാലകൾ പടരട്ടെ !
http://bloggermeet.blogspot.in/2013/05/blog-post.html

മനോഹരമായ ആശയമാണ് ബ്ലോഗ് . എന്റെ ഭാഷയെ തിരിച്ചുപിടിക്കാൻ കഴിഞ്ഞത് അങ്ങനെയാണ്. അതുകൊണ്ടുതന്നെ, പൂർണ്ണമനസ്സോടെ Jayan Damodaran ന്റെ ഈ ഉദ്യമത്തെ പിന്താങ്ങുന്നു. ഇതിനുവേണ്ട കരിക്കുലം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ കൂടി ഇവിടെ പങ്കുവെയ്ക്കുകയാണ്.....
എഴുത്തിന്റെ രഹസ്യസ്വഭാവം കാക്കാനുള്ള / ഭാഷ എഴുതിയെഴുതി തെളിയിച്ചെടുക്കാനുള്ള / നമ്മളെത്തന്നെ അതിജീവിക്കാനുള്ള, ഇന്ന് ബ്ലോഗിന്റെ മാത്രമായ സവിശേഷസാദ്ധ്യതകൾ, ഏതൊരു ഭാഷയും ശക്തിയാണെന്നുള്ള തിരിച്ചറിവ്, വൈകല്യമില്ലാതെ ഭാഷ പറയാനും എഴുതാനുമുള്ള കഴിവ് സമൂഹം ബഹുമാനിക്കുന്ന മേന്മയാണെന്നുള്ള സത്യം - ഈ തിരിച്ചറിവുകൾ എത്ര സമർഥമായി കൗമാരക്കാരിലെത്തിക്കാം എന്ന് വിശദമായ ഒരു പഠനം കൂടി ഇതിന്റെ പുറകിൽ ഉണ്ടായിരിക്കണം എന്ന് എനിക്കു തോന്നുന്നു.
ഇതോടൊപ്പം തന്നെ, വെള്ളത്തൊലിയോടുള്ള രോഗാതുരമായി പടരുന്ന അധമബോധം, അതുവഴി 'നമ്മുടെ' വികാരങ്ങൾ കൂടുതൽ ആവാഹിക്കാനാവുന്ന ഏക ഭാഷ എന്ന് മോഹിച്ച് ഇംഗ്ലീഷിന് കല്പിക്കുന്ന സവർണ്ണത, ഓരോ ഭാഷയിലെ ഓരോ അക്ഷരത്തിന്റെയും വാസ്തുശില്പത്തിനും അതിന്റെ ഉച്ചാരണത്തിന്റെയും പുറകിൽ കാലങ്ങളോളം അലഞ്ഞ മനസ്സുകളുടെ സർഗ്ഗാത്മകത, മാതൃഭാഷയിലെ ഉച്ചാരണങ്ങളെ ബോധപൂർവം വികലമാക്കുമ്പോൾ, ഈ വാസ്തുശില്പികളുടെ / ശബ്ദജ്നാനികളുടെ ഭാഷാധ്യാനങ്ങളെത്തന്നെ ബുദ്ധിശൂന്യമായി അപഹസിക്കുകയാണെന്ന മുന്നറിയിപ്പ് ഇവയും തികഞ്ഞ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ട്.
"എന്റെ ഭാഷ, എന്റെ ബ്ലോഗ്" എന്നോ "ഞാൻ, എന്റെ ബ്ലോഗ്, എന്റെ ഭാഷ " എന്നോ കൂടി കുട്ടികൾ ഏറ്റുപാടട്ടെ...  

No comments:

Post a Comment