Saturday, December 17, 2016

2 FOOTBALL ICIDENTS AT ISL 2016 ( PART 1 )


വിശദീകരിക്കാനാവാത്ത രണ്ട് ISL സംഭവങ്ങൾ !

അങ്കം 1: ‘സാംബാ’ർ നൃത്തം

ഓഫീസ്. പി.ആർ.ഒ.യുടെ മുറി. അദ്ദേഹം ഭ്രാന്തിന്റെ വക്കോളമെത്തി എങ്ങിനെയൊക്കെയോ പൂർവസ്ഥിതി പ്രാപിച്ചുകഴിഞ്ഞിട്ട് അങ്ങനെ മിനിറ്റുകളൊന്ന്വായിട്ടില്ല.
ഒരു ‘സുപ്രഭാതണ്ട്’ കേട്ടാണ് ഒന്നുകൂടി ഞെട്ടി ഫയലിൽനിന്ന് തലയുയർത്തി നോക്കിയത്. പിന്നെയങ്കട്, ഞെട്ടലോട് ഞെട്ടലായിരുന്നു.
സെന്റ്രൽ സിവിൽ സർവീസ് കോണ്ടക്റ്റ് റൂൾസിൽ പറഞ്ഞിരിക്കുന്ന ഡ്രെസ്സ് കോഡിന് മൂന്നുവട്ടമെങ്കിലും മൂർദ്ദാബാദ് പറഞ്ഞുകൊണ്ട് ഇതാ ഒരു ഹിഡുംബൻ സീനിയർ ഓഫീസർ മുന്നിൽ… !

സർ, എ..എന്താണിത് ? എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ലല്ലോ ??!
കിണ്ണനാം ഒരു ഡയലോഗ് ഒരലമ്പ് സിറ്റ്വേഷനിൽ പ്രയോഗിക്കേണ്ടിവന്നതിൽ എം.എ. മലയാളം ഐച്ഛികമായെടുത്ത പി.ആർ.ഒ. മനസ്സിൽ പൊട്ടിക്കരഞ്ഞു.
എന്തൊക്കെയാണിതു, സാർ ? മുണ്ടെവിടെ ?
മുണ്ടാണ്ടിരി.... എന്നിട്ട് താങ്കൾ ഇനി അടുത്ത നീക്കങ്ങൾ പറയൂ.
ങ്ഹും! ഒരിഞ്ചു നീങ്ങണമെങ്കിൽ നാലാളുന്തേണ്ട സീനിയർ ജന്മനാ കായികതാരമായ തന്റെ നീക്കങ്ങളെക്കുറിച്ച് ഉദ്വേഗം കൊള്ളുന്നു !
ഒരു നിമിഷം പി.ആർ.ഒ.യ്ക്കരികിലേയ്ക്ക് ഒരു ടേബിൾ ടെന്നീസ് മേശ നിരങ്ങിവന്നുനിന്നു. ക്യാന്റീനിലെ ഊൺ മേശയ്ക്കുമുന്നിൽ തനിക്കെതിരെയിരുന്നു പൊരിഞ്ഞുണ്ണുന്ന വടക്കേയിൻഡ്യൻ പിള്ളേരെ കാണുമ്പോൾപോലും ഓപ്പസിറ്റ് ടീമിലെ ചൈനീസ് താരങ്ങളെ ഓർമ്മവരുന്ന സ്പോർട്സ്മേൻ സ്പിരിറ്റുള്ളത്ര തന്നോടാ തടിയന്റെ കളി !
അല്ല, ഗാലറി ഫയലുകൾ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കയാണല്ലൊ. ഫയലുകൾ ചെരിഞ്ഞുകിടന്നുറങ്ങുന്ന ചില്ലലമാര നോക്കിയാണ് ആഗതന്റെ ഉദ്വേഗം.
ഒതുക്കിവെച്ചാൽ ഗാലറിയിൽ ഇനിയും ഒരു നൂറാൾക്ക് … ഐ മീൻ ഫയലുകൾക്ക്…
ഇടയ്ക്ക്, വൺ മോർ ലോഡ് ഫയലുകളുമായി പ്യൂൺ അകത്തേയ്ക്ക് പാളിനോക്കി. തറ നിറയെ ഫയലുകളാണ്.
മിഡ്ഫീൽഡിൽ വെറുതെ കപ്പലണ്ടി തിന്ന് കറങ്ങിനടക്കുകയായിരുന്ന സീനിയർ ഒരു ഗ്യാപ്പ് കണ്ടതും പൊടുന്നനെ പെനാൽട്ടി ബോക്സിലേയ്ക്ക് പാഞ്ഞടുത്ത് വിളിച്ചുകൂവി :
ഇടതുവിങ്ങിലൂടെ ഫയലുമായി മുന്നേറ്. ഗതി കെട്ടാൽ, പി.ആർ.ഒ.യ്ക്ക് പാസ് ചെയ്യ്. ബാക്കി എന്തിനും ഞാനുണ്ടല്ലൊ..
സീനിയറുടെ ഭാഷ സ്പോർട്സീയമായി വിയർത്തുകുളിക്കുന്നത് കാണുന്നുണ്ട്. പഹയന്റെ ഉദ്ദേശം അറിയാതെയല്ല. ഇനി കളി വൈകിപ്പിച്ചിട്ട് കാര്യല്യ. നേരിട്ട് ചോദിച്ചുകളയാം.
സാറിനപ്പൊ ഫൈനലിന്റെ ടിക്കറ്റ് … ?
മൈ ഗോഡ്, സീനിയറിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.
അതേ, യു സെഡിറ്റ് മിഷ്ടർ.പി.ആർ.ഒ., താങ്കൾ എത്ര കിറുകൃത്യമായി… !!!
എങ്കിൽ കേട്ടോളൂ, സാർ.
പറയൂ. രണ്ടു വാചകങ്ങൾക്കു മുമ്പ് എനിക്കെന്റെ കണ്ണുകളിൽ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനിയെനിക്കെല്ലാം എന്റെ ചെവിയാണ്. പറയൂ. ഞാൻ ഒന്നു കേട്ടോട്ടെ..
സർ, മനസ്സാന്നിദ്ധ്യം എന്തുവന്നാലും കൈവിടരുത്. .... ടിക്കറ്റ്...
ഹാ, എന്തു മധുരമായ പദം ! ബാക്കിയുള്ള ഏതാനും വാക്കുകൾ കൂടി പോരട്ടെ..
സർ.. ക്ഷമിക്കണം, ടിക്കറ്റില്ല... എന്നാണാ മൂന്നു വാക്കുകൾ
സീനിയറിന് ഭൂമിയുടെ അച്ചുതണ്ട് ഒടിഞ്ഞുവീഴുന്നപോലെ തോന്നി. മൂന്നു ചക്രമുള്ള സ്വിവെൽ ചെയറിന്റെ ഒരു ചക്രം ദു:ഖം സഹിക്കാതെ മുറി വിട്ട് പുറത്തുപോയിരുന്നു. ഒരു ശ്രമം കൂടി നടത്ത്യാൽ വല്ലതും നടന്നാലോന്നായി സീനിയർ....
ഹെന്ത് ? ഇത് അവസ്സാനവാക്കാണൊ ? വരുംവരായ്കകൾ അറിയാതെയാണോ ? അല്ലാ, ഒന്ന്വല്ലെങ്കിൽ ഇതൊക്കെ ശരിയാണോ ?
ടിക്കറ്റില്ല... ഇല്ലതന്നെ...
എങ്കിൽ, മറ്റൊന്നും പറയാനില്ല. കാവിലെ പാട്ടുൽസവത്തിനു കാണാം….@%^##@
(അങ്കം 2 അല്പം കഴിഞ്ഞ്. അതും സംഭവകഥയാണ്.)

(അങ്കം 2 അല്പം കഴിഞ്ഞ്. അതും സംഭവകഥയാണ്.)

No comments:

Post a Comment