ഇത് വായിക്കുന്നതിനു മുമ്പേ ഈ ശമ്പളപർവം -1 ഒന്ന് വായിച്ച് നോക്ക്യോളോ .
ശമ്പളപർവം -2 (അൽ-നീനോ)
26 കൊല്ലത്തെ സർവീസിൽ ആദ്യായിട്ട്, എല്ലാരും ഭയഭയക്കുന്ന ആ ദുരന്തം കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാരെ ദംശിച്ചുകഴി്ഞ്ഞിരിക്കുന്നു - ആഗസ്റ്റിൽ 2 ശമ്പളം, 4നും 17നും !
ആദ്യ രണ്ടാഴ്ച്ച വിക്ടിം അമിതാഹ്ലാദത്തിന്റെ അന്തല്യാത്ത ലക്ഷണങ്ങൾ കാണിക്കുകയും ഏതാണ്ട് സെപ്റ്റം. 10ഓടെ ദു:ഖപുത്ര/ത്രീടെ റോൾ തട്ടിപ്പറിച്ചണിഞ്ഞ് ഓഫീസിനകത്തുള്ളവരെ മുയ്ക്കെ സങ്കടക്കടലിൽ മുക്കിക്കൊല്ലാൻ നോക്കുകയും ചെയ്യുന്ന അതിഭീകരമായ ഒരു സൈക്കോസിസ്സിന്റെ
S-10 വെർഷന്റെ അജ്ഞാതലക്ഷണങ്ങൾ വയറ്റത്തടിയുടെ അകമ്പടിയോടെ ചെയ്യാൻ രോഗി പ്രേരിപ്പിക്കപ്പെടുന്നു. തീർന്നില്ല, വറുതി മൂത്ത്, അടുത്ത മാസാവസാനത്തോടെ താൻ ഏതാണ്ട് ദിവംഗതനാവുമെന്ന് രോഗി എമ്പാടും പ്രഖ്യാപിക്കുന്നു. അതോടെ, പഞ്ചമഹായോഗത്തിന്റെ സെക്യൂരിറ്റി കൗൺസിലിലേയ്ക്ക് അപേക്ഷിച്ച് കാലങ്ങളായി ഓർഡിനറി മെംബറായി തുടരുന്ന മിഷ്ടർ. പരിവ്രാജ്യയോഗം ഇവരെ പൊടുന്നനെ വന്നുപൊതിയും. , ഈ അവസ്ഥയിലെത്ത്യാൽ, ഇടയ്ക്കിടയ്ക്ക് ജ്ഞാനപ്പാന വായിച്ച് ചക്രവാളത്തിലേയ്ക്ക് കൺപായിക്കും. കൊലച്ചിരിയും ഉൽക്കണ്ഠയും ലാസ്റ്റില് നിസ്സംഗതയും ഒരൊറ്റ നേർരേഖയിൽ കുടുംബ ബജറ്റിന് കുറുകെ ചുമ്മാ ഒരു പോസിന് കൊല്ലത്തിലൊരിക്കൽ അങ്ങനെ വന്നു നിൽക്കുന്ന ആ അവസ്ഥയാണ് ഞങ്ങൾക്ക് 'അൽ-നീനോ' !. അൽ-നീനോ വന്നോ, ഒരു കാരണവുമില്ലാതെ കുടുംബബജറ്റിനെ തല്ലിക്കൊല്ലും.
ആക്ച്ച്വലി, എന്താണ് സംഭവിച്ചത് ? ആഗസ്റ്റ് 31നു കിട്ടണ്ട ശമ്പളം നേരത്തേ യാത്ര പുറപ്പെട്ട് 16നേ ബാങ്കിലെത്തി, മൂന്ത്യായതോടെ
ATM-ഇൽ പ്രവേശിച്ചു....
!!!
ഈ അൽ-നീനോ പ്രതിഭാസത്തെപ്പറ്റി SMS വഴി വെളിപാടുണ്ടായ ഓഫീസിലെ മദ്ധ്യവയസ്സ് കടന്ന 25 ശതമാനം പേർ, SB അക്കൗണ്ടിലെ ഈ ഭീകരവളർച്ച കണ്ട് ആദ്യം പൊട്ടിച്ചിരിച്ചു. പിന്നെ, പൊടുന്നനെ മൗനികളായി. എന്നാലോ, നിന്ന നില്പിൽ ധനികളായ, ഝാർഖണ്ട്-ബീഹാർ-രാജസ്ഥാൻ-യൂപ്പി-ബെംഗാൾ ബെൽറ്റിലെ യങ്ങ് ബ്ലഡ് ഇൻസ്പെട്ടേഴ്സും ടാക്സ് അസിസ്റ്റന്റ്സും ലുലുമാളിലേയ്ക്ക് യൂബർ പിടിച്ചു.. ഇസ്പീഡ് കൊറഞ്ഞവർ, ഒബറോൺ-ഗോൾഡ് സൂക് മാളൂകൾ ലാക്കാകി ഓട്ടോറിഷയ്ക്ക് കൈകാണിക്കാൻ മുഷിഞ്ഞു നിന്നു. ( നാല് ലുലു സന്ദർശനം, ഈരണ്ട് കല്യാൺ-ശീമാട്ടി-വണ്ടർലാ ദർശനങ്ങൾ, നാല് EMI ഗൃഹോപകരണവാങ്ങൽസ്, ഒരു ഡസൻ ഓണപ്പുടവ ദാനം, രണ്ട് ഓണം ഫെയർ സാന്നിദ്ധ്യം, ഒരു ഞെരിപ്പൻ പാഴ്സൽ ഓണസ്സദ്യ. എല്ലാം ഒന്ന് തീർന്നോട്ടെ. ആഗസ്റ്റ് 30-ഓടെ ഇവറ്റയെല്ലാം നെലോളിക്കും, ഷുവർ ).
സെപ്റ്റംബറിൽ, കേരളത്തിലെ കേന്ദ്രസർക്കാർ ഓഫീസുകളിൽ കടുത്ത പോഷകാഹാരക്കുറവുള്ള ആപ്പീസർമാരുടെ ചാകരയായിരിക്കും.ക്ഷീണം മൂലം എല്ലാരും മുറികളീൽത്തന്നെ കാണൂം. 20രൂപയ്ക്ക് രണ്ടുകിലോ വീതം പച്ചക്കറികളെ സാംബാർ ബക്കറ്റിൽനിന്ന് വലിച്ചുകയറ്റി, സ്വന്തം പോഷകാഹാരക്കുറവിന് എന്തെങ്കിലും ഒരു താൽക്കാലിക പരിഹാരമുണ്ടാക്കാൻ ഹിന്ദിബെൽടിലെ ഇൻകം ടാക്സ് സെന്റ്രൽ എക്സൈസ് ഘടാഘടിയന്മാർ 11 മുതൽ ക്യാന്റീൻ വാതിലിനു മുമ്പിൽ അഖണ്ഡഭജനോൽസവം നടത്തും.
......................................................................................
......................................................................................
At home, ഈയുള്ളവന്റെയും കഥ വ്യത്യസ്തമല്ല. ലേഖാംബാൾ തുടക്കത്തിലേ 'കല്യാ'ണിനു വേണ്ടി നിലകൊണ്ടു. ഞാൻ കേൾവിക്കുറവ്, ഹൃദയസ്തംഭനം , മടക്കമില്ലാത്ത ഡിപ്രഷൻ എന്നിവ വഴിക്കുവഴി നടിച്ചുനോക്കി.
പാസ്സ്മാർക്ക് തന്നില്ല......

No comments:
Post a Comment