ങേഹേ !
ഒരു മാറ്റവും ആർക്കും സംഭവിച്ചിട്ടില്ല.
സംഗീത പഠനാർത്ഥികളുടെ കുത്തൊഴുക്ക്
മറ്റേ ദിശയിലേക്ക് ഇത്തവണയും നിർദ്ദയം തുടർന്നു.
നിസ്സാരമല്ലാത്ത മേക്കോവറോട് കൂടിയാണ് ശ്രീശ്രീശ്രീ സജ്ജീവ്ജി alias ശ്രീശ്രീശ്രീ ഇത്തവണ
ഇരകളെ കാത്ത് ആദ്യം മറഞ്ഞും പിന്നെ എത്ര ശ്രമിച്ചിട്ടും
എളുപ്പത്തിൽ മറയാനാവാതെ തെളിഞ്ഞും നിന്നത്...
(തലേന്നത്തെ നാഗ്പൂർ-കൊച്ചി ഫ്ളൈറ്റിൽ
എയ്ൽ സീറ്റിലെ ഹാഫ്-ചന്തി ഇരുപ്പ്
മറ്റേ പാതിയെ അനർഹമായി ഗോളാകൃതിയിലാക്കിയിരുന്നു
എന്ന ചിന്ത പ്രതിഭാശാലിയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.)
എങ്കിലും ഉടനീളം, ശ്രീശ്രീശ്രീ തന്റെ
1 മിനിറ്റ് ക്യാരിക്കേച്ചറിങ്ങിന്റെ
ഭ്രമാത്മക പ്രകടനം നിരന്തരമായി നടത്തി
എപ്പോൾ വേണമെങ്കിലും ഇരച്ചുകയറി വന്നേക്കാവുന്ന
പ്രോസ്പെക്ടീവ് ശിഷ്യന്മാരുടെ വൻ പടയെ
എതിരേൽക്കാൻ മെയിൻറോഡ് വരെ
പലവട്ടം ചെന്ന് വെറും കയ്യോടെ മടങ്ങി.
ഒരു വായ്പ്പാടകലെ
the self-acclaimed സംഗീതകലാനിധി കലൈമാമണി
ലേഖാമ്പാൾ മായാമാളവഗൗളം കീച്ചി
ക്യൂവിൽ നിന്ന മദ്ധ്യവയസ്സുകാരാം
പാട്ടാർത്ഥികളെ അത്ഭുതത്തിൽ ആറാടിച്ചുകൊണ്ടിരുന്നു.
ആറാട്ടം കൺട്രോളീയ്യാംപറ്റാതെ ചിലർ കറങ്ങി വീണു.
മോഹാലസ്യം നന്നായി ഫലിപ്പിക്കുന്നവർക്ക്
ഇളനീർ കൈമടക്കുണ്ടായിരുന്നു (പിള്ളേർക്ക് tank)
എന്ന് അംബാളിന്റെ പഴയ ശിഷ്യനും
8 ആംതരം ട്രിനിറ്റിലണ്ടൻകാരനുമായ
സിദ്ദാണി പുറത്തുവിട്ടത് ശ്രീശ്രീശ്രീയെ ഞെട്ടിച്ചു !
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ
അവസ്സാന പാട്ടാർത്ഥിയും ഒരു ത്യാഗരാജകീർത്തനം
മൂളിക്കൊണ്ട് സ്ഥലം കാലിയാക്കിയത് ശ്രീശ്രീശ്രീ
നിറകണ്ണുകളോടെ നോക്കിനിന്നു.
പുറകിൽ, ടോർച്ച്, കാന്തം, ഫിസിക്കൽ ടോർച്ചർ ബാക്കി മന:ശ്ശക്തി എന്നിവ ഉപയോഗിച്ച്
വെറ്റിലയിൽനിന്ന് യഥാക്രമം നോട്ടുകൾ, നാണയങ്ങൾ,
കാര്യമൊന്നുമില്ലെങ്കിലും അടയ്ക്ക എന്നിവ
യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യുന്ന
തിരക്കിൽ ഏർപ്പെട്ടിരിക്കുന്ന അമ്പാൾ .
നാണം മറന്ന് ശ്രീശ്രീശ്രീ, അമ്പാളിന് കുറുകെ മലപോലെ നിന്നു.
എന്നിട്ടലറി:
ഇത്തവണ ആകെ കുട്ട്യോളെത്ര ?
അവരെ പിഴിഞ്ഞ ആകെ നടവരവെത്ര ?
അതിൽ ഗാന്ധിയെത്ര ?
അമ്പാൾ ഗൗനിച്ചേയില്ല.
എങ്കിൽ വേണ്ട.
പുത്യ കുട്ടികളിൽ കുട്ടി, യുവതുർക്കികൾ, മദ്ധ്യവയസ്ക്കർ, വയസ്ക്കർ, വൃദ്ധർ, പടുവൃദ്ധർ, ഇതരരാജ്യക്കാർ
എന്നിവരുടെ അനുപാതമെങ്കിലും പറയൂ.
ആ അഹങ്കാരം സമ്മതിക്കണം. അമ്പാൾ ആദ്യം ഗൗനിച്ചേയില്ല !!!
പിന്നെ മൗനം ഭഞ്ജിച്ചു :
ഒന്നു മാത്രം മൊഴിയാം. ഇത്തവണ പൊരിഞ്ഞ തള്ളായിരുന്നു .
ആരുടെ ?
10-നും 50-നും ഇടയ്ക്കുള്ള ഇന്ത്യൻ സ്ത്രീജനത്തിന്റെ........
ശ്രീശ്രീശ്രീയ്ക്ക് മരിച്ചാ മതീന്നായി !
..............................................
TO MY NON-MALAYALI FRIENDS
About the cartoon....
This is the latest of the Navarathri-ritualistic annual cartoon series with only my family members as characters. This cartoon shows an exasperated me without even a single disciple to entrust my tooning tradition with, envious at my singer wife whomis suffering from surplus of disciples and weighty offerings in the form of 'Dakshina'.

No comments:
Post a Comment