Friday, February 1, 2013

DIARRHOEA ('ഡയറി' യ)

ഡിസംബർ-ജനുവരി മാസങ്ങൾ ഇൻഡ്യൻ സർക്കാരാപ്പീസുകളിലെ ഇടനാഴികൾ ഡയറി-ഭിക്ഷാംദേഹികളെക്കൊണ്ട് നിറഞ്ഞിരുന്നോരു സമ്പ്രദായമുണ്ടായിരുന്നു. ശരിക്കും നോക്കിനോക്ക്യാൽ, ടി ദേഹികൾ 21ആം നൂറ്റാണ്ടിൽ ലേശം കുറഞ്ഞുവരുന്നപോലേണ്ട്. എങ്കിലും....

ഇന്നലെ, 2013ന്റെ എട്ടര ശതമാനോം കടന്നോരുനേരത്ത്, ഓഫീസ് കോറിഡോറിൽവെച്ച് , ഇരന്നുവാങ്ങിയ ഒരത്യുഗ്രൻ ഡയറി എടുത്തൊന്ന് ആ കസ്റ്റമറി ഫസ്റ്റ്-ടൈം മണപ്പിക്കൽ നടത്തുന്നതിനു മുന്നേ "ഒരഞ്ചു ഡയറീസ് കൂടി കിട്ട്യാൽ നന്നായിരുന്നു. പഞ്ചപാവപ്പെട്ടവർക്ക് വിതരണം ചെയ്യാനാണ് " എന്ന് ഒരു ഭീകരൻ പറയുന്നതു കേട്ടപ്പോൾ , എന്റെ ഊണേശ്വരത്തെ തട്ടിൻപുറത്തൂന്ന് ഇവനെ പൊടി തട്ടി എടുത്ത് ഇവിടെ അവതരിപ്പിക്കാതെ ജീവിച്ചിരുന്നിട്ട് കാര്യല്യാന്ന് തോന്നി. ... അത്രേള്ളൂ.

ഒന്നു മനസ്സിരുത്തി വായ്ച്ചോളോ...


No comments:

Post a Comment