2012
ആഗസ്റ്റ് 1. കനകക്കുന്ന് കൊട്ടാരം. കാർട്ടൂണിസ്റ്റുകൾക്കിടയിൽ ഒരേയൊരു പീതാംബരക്കുറുപ്പ്.
മിനിറ്റുകൾക്കുമുൻപ്, തന്റെ 90% സംസ്കൃതജഢിലമായ 20 മിനിറ്റ് പ്രസംഗംകൊണ്ട് 100 കുട്ടികളെ ജീവിതത്തിൽ അന്നോളം അനുഭവിപ്പിയ്ക്കാത്തവിധം അമ്പരപ്പിച്ച് വേദിയിൽനിന്ന് എഴുന്നേറ്റതേയുള്ളൂ മാഷ്. "ഭാഷയുടെ ശതമാനം അല്പം കൂട്ടായിരുന്നു" എന്ന് ഒരു യുവ കാർട്ടൂ. പരിഭവിച്ചപ്പോളും അർഥസന്നിഭമായി ചിരിച്ചുകൊണ്ടിരുന്നു എം.പി.
ഈ ചിത്രം എനിക്കയച്ചുതന്ന പ്രമുഖ കാർട്ടൂണിസ്റ്റ് പി. വി. കൃഷ്ണൻ പൊട്ടിച്ചിരിച്ചുകൊണ്ടാണ് തന്റെ ക്യാമറ ക്ലിക്ക് ചെയ്തത് എന്ന് ഞാൻ ഇത്തരുണത്തിൽ ഓർത്തുപോകയാണ് സഖാക്കളേ, ഓർത്തുപോകയാണ് ....

No comments:
Post a Comment